Mukkam
അന്നദാന നിധി ഉദ്ഘാടനം ചെയ്തു

മുക്കം : മണാശ്ശേരി മേച്ചേരി ശിവക്ഷേത്രത്തിലെ പതിമൂന്നാമത് അഖണ്ഡനാമയജ്ഞത്തിന്റെയും അഖണ്ഡപുഷ്പാഞ്ജലിയുടെയും അന്നദാന നിധി കൃഷ്ണൻകുട്ടി പുതുശ്ശേരി പറമ്പിൽ ഗുരുസ്വാമി എസ്.കെ.വിജയന് നൽകി ഉദ്ഘാടനം ചെയ്തു.
അഖണ്ഡനാമ നടത്തിപ്പിനായി 501 അംഗ കമ്മിറ്റി രൂപവത്കരിച്ചു. നവംബർ 27നാണ് ഈ വർഷത്തെ അഖണ്ഡനാമയജ്ഞം. ക്ഷേത്ര കമ്മിറ്റി പ്രതിനിധികളായ അജയചന്ദ്രൻ ഇന്ദീവരം, കെ.വി.ഹരി, രാജൻ പാലക്കുന്നത്ത്, മണി തോട്ടത്തിൽ, സി.കെ.വിജീഷ്, സി.ബാലകൃഷ്ണൻ, ഷൈനു കൂളിപ്പാറ, ഷീജാ സത്യൻ, സുധ കൂളിപ്പാറ എന്നിവർ സംബന്ധിച്ചു.







