Thiruvambady

മഹല്ല് സംവിധാനങ്ങള്‍ മദീനയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളണം : ഉമര്‍ ഫൈസി

തിരുവമ്പാടി : മഹല്ല് സംവിധാനങ്ങള്‍ മദീനയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളണം : ഉമര്‍ ഫൈസിപ്രഥമ മഹല്ല് ജമാഅത്തായ മദീനയുടെ സന്ദേശം ഉള്‍ക്കൊണ്ട് നമ്മുടെ മഹല്ല് ജമാഅത്തുകള്‍ പ്രബോധന കേന്ദ്രം ആക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം കെ ഉമര്‍ ഫൈസി മുക്കം.സുന്നി മഹല്ല് ഫെഡറേഷന്‍(എസ്.എം.എഫ്) ഓമശേരി മേഖലാ സംഗമം തര്‍ത്തീബ് 2021 തിരുവമ്പാടി എം.സി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഉമര്‍ഫൈസി. 

പള്ളികളും മദ്റസകളും ഭൗതിക സാഹചര്യങ്ങള്‍ക്കനുസരിച്ച് മെച്ചപ്പെടുത്തണം.ജുമുഅ ജമാഅത്തുകളില്‍ നിതാന്ത ജാഗ്രത കാണിക്കുകയും വഴിവിട്ട ജീവിതം നടത്തുന്നവരെ അകറ്റി നിര്‍ത്തുന്നതിന് പകരം പ്രശ്നങ്ങള്‍ കണ്ടറിഞ്ഞു പരിഹരിച്ച് അടുപ്പിക്കാന്‍ ശ്രമിക്കണം. സമൂഹത്തിന്‍റെ സര്‍വോന്‍മുഖ പുരോഗതിക്ക് മഹല്ല് കമ്മിറ്റികള്‍ പരിശ്രമിക്കണം.അദ്ദേഹം പറഞ്ഞു. എസ്.എം.എഫ് മേഖലാ പ്രസിഡന്‍റ് ഇ.കെ ഹുസൈന്‍ ഹാജി അധ്യക്ഷനായി.സലാം ഹാജി പുന്നക്കല്‍ പതാക ഉയര്‍ത്തി.സമസ്ത ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍. അബ്ദുല്ല മുസ്ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സലാം ഫൈസി മുക്കം മുഖ്യപ്രഭാഷണവും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ സമാപന പ്രസംഗവും നടത്തി.

സമസ്ത മാനേജര്‍ കെ മോയീന്‍ കുട്ടി മാസ്റ്റര്‍,എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ,ജംഇയ്യത്തുല്‍ ഖുഥബാഅ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി,എ.കെ ആലിപറമ്പ്,എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി. അലി അക്ബര്‍,മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്‍റ് സി.കെ കാസിം,ജനറല്‍ സെക്രട്ടറി കെ.വി അബ്ദുറഹിമാന്‍,എ.എം അഹ്മദ് കുട്ടി ഹാജി,ഹുസൈന്‍ ബാഖവി അമ്പലക്കണ്ടി,സുബൈര്‍ മാസ്റ്റര്‍ നെല്ലിക്കാപറമ്പ്,കെ.വി നൂറുദ്ദീന്‍ ഫൈസി,വൈത്തല അബൂബക്കര്‍,സി.ഇബ്റാഹീം,ഇ.കെ അബ്ദുല്ല ഫൈസി,സാജിദ് ഫൈസി,കെ മോയിന്‍,അസ്കര്‍ തിരുവമ്പാടി,മജീദ് നെല്ലിക്കാപറമ്പ്,സി.എ മൗലവി,മുഹമ്മദ് പാതിപറമ്പില്‍,മജീദ് മൂലത്തില്‍,ഹുസൈന്‍ യമാനി,മൊയ്തീന്‍ കുട്ടി ദാരിമി,കെ.ആര്‍ മൊയ്തീന്‍,അംജദ് ഖാന്‍ റശീദി,സി.കെ ബീരാന്‍ കുട്ടി,അബ്ദുറഹ്മാന്‍ കപ്പലാട്ട്,അബ്ദുസ്വമദ് മുറമ്പാത്തി,ഫസലുറഹ്മാന്‍ കപ്പലാട്ട്,സംസാരിച്ചു.’രജിസ്ട്രേഷന്‍ നാം അറിയേണ്ടത്’ വിഷയത്തില്‍ ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂരും ‘കര്‍മപഥം’ വിഷയത്തില്‍ അബ്ദുസ്സലാം അസ്അദി അടിവാരവും ക്ലാസെടുത്തു.കെ.എന്‍.എസ് മൗലവി സ്വാഗതവും നടുക്കണ്ടി അബൂബക്കര്‍ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button