Kodanchery
കോടഞ്ചേരിയില്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

കോടഞ്ചേരി: ഡിസംബര്‍ 1,2 തിയ്യതികളില്‍ കോടഞ്ചേരിയില്‍ വെച്ച് നടക്കുന്ന സിപിഐഎം തിരുവമ്പാടി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഡിവൈഎഫ്ഐ സംസ്ഥാന ജോ.സെക്രട്ടറി വി.വസീഫ് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയര്മാന് കെ.പി.ചാക്കോച്ചന്,ജനറല്‍ കണ്‍വീനര്‍ ഷിജി ആന്റണി,ട്രഷറര്‍ ജോര്‍ജ്കുട്ടി വിളക്കുന്നേല്‍,ഷെജിന്‍.എം.എസ്, ശരത്.സി.എസ്, യാസര്‍ മൈക്കാവ്, പ്രവീണ്‍ സ്കറിയ, അബിന്‍ ബിജു എന്നിവര്‍ പങ്കെടുത്തു.







