Thottumukkam

പാഴ്‌വസ്തുക്കളിൽ നിന്ന് പെഡൽ കാർ നിർമ്മിച്ച് തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിലെ 4 വിദ്യാർത്ഥികൾ

തോട്ടുമുക്കം: ദേശീയ ശാസ്ത്ര ദിനത്തിൽ പൂർണ്ണമായും പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് പെഡൽ കാർ നിർമ്മിച്ച് തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിലെ വിദ്യാർത്ഥികളായ അമൽ ജോൺ, ഐവിൻ ബാസ്റ്റിൻ, അഭിഷേക് ബെൻ മാത്യു, ഡോൺ സിജോ എന്നിവർ ശ്രദ്ധേയരായി. സ്‌കൂളിലെ ശാസ്ത്ര അധ്യാപകൻ അലൻ തോമസിന്റെ നേതൃത്വത്തിലാണ് ഇവർ പെഡൽ കാർ നിർമ്മിച്ചത്.

പെഡൽ കാറിനെ ഇനി ഇലക്ട്രിക് കാറാക്കി മാറ്റുവാനുള്ള പരിശ്രമത്തിലാണ് അധ്യാപകരും വിദ്യാർത്ഥികളും. കുട്ടികളിലെ ശാസ്ത്ര അഭിരുചിയും ശാസ്ത്രബോധവും വളർത്താൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് സ്‌കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ അഭിപ്രായപ്പെട്ടു. ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനവും ശാസ്ത്രദിന ക്വിസ്സും സംഘടിപ്പിച്ചു. സ്‌കൂൾ അധ്യാപിക ഹണി മേരി സെബാസ്റ്റ്യൻ ശാസ്ത്രദിന സന്ദേശം നൽകി.

Related Articles

Leave a Reply

Back to top button