Mukkam

സ്നേഹത്തിന്റെയും കരുതലിന്റെയും മാതൃക തീർത്ത് മുക്കത്തെ കുടുംബശ്രീ കൂട്ടായ്മ

മുക്കം : കല്ലുരുട്ടിയിലെ എസ്.എം.എ. ബാധിതരായ മൂന്ന് കുട്ടികളുടെ ചികിത്സാ സഹായനിധിയിലേക്ക് മുക്കത്തെ കുടുംബശ്രീ വനിതകൾ 2,32,230 രൂപ സമാഹരിച്ചു നൽകി. മുക്കം സി.ഡി.എസ്. ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദിനി തുക ഏറ്റുവാങ്ങി.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബിന്ദു കെ.പി., ഭവന വിനോദ്, കൗൺസിലർമാരായ അബ്ദുള്ളക്കുട്ടി, ബബിത മനോജ്, ലീല പുൽപ്പറമ്പിൽ, ഉഷാകുമാരി, സുനിൽ പൊയ്യേരി, സി.ഡി.എസ്. ചെയർപേഴ്സൺ ധനിഷ, വൈസ് ചെയർപേഴ്സൺ ജോഷില, മെമ്പർ സെക്രട്ടറി മജീദ്, മറ്റു സി.ഡി.എസ്. അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button