Mukkam
മുക്കത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുക്കം : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ നോർത്ത് കാരശ്ശേരി പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
തേക്കുംകുറ്റി സ്വദേശി അനീഷ് (42) ആണ് മരിച്ചത്.
ടി.വി.എസ് ഷോറൂമിന് മുൻവശം ഏറെ നേരമായി കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അപസ്മാര രോഗബാധയുണ്ടായിരുന്നതായി അനീഷിനെക്കുറിച്ച് പ്രാഥമിക വിവരമുണ്ട്.
വിവരമറിഞ്ഞ് മുക്കം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മുതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.







