എസ്.വൈ.എസ് കാരക്കുറ്റി യൂണിറ്റ് മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: എസ്.വൈ.എസ് സംസ്ഥാനവ്യാപകമായി ആചരിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയ്ൻ ‘നേരിന് കാവലാവുക’ കാരക്കുറ്റി യൂണിറ്റ് യൂത്ത് കൗൺസിൽ പ്രസിഡന്റ് കബീർ സി.കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.വൈ.എസ് കൊടിയത്തൂർ സാന്ത്വനം സെക്രട്ടറി അബ്ദുറഹ്മാൻ സി.കെ ഉദ്ഘാടനം ചെയ്തു. മുക്കം സോൺ സെക്രട്ടറി അസീസ് കൊടിയത്തൂർ ക്ലാസ് നോട്ട് അവതരിപ്പിക്കുകയും യോഗത്തിൽ പുതിയ ഭാരവാഹികളെ സർക്കിൾ റിട്ടേർണിങ് ഓഫീസർ സലാം മാസ്റ്റർ പ്രഖ്യാപിക്കുകയും ചെയ്തു.
പ്രസിഡന്റായി ശിഹാബ് പി.പി.സി, ജനറൽ സെക്രട്ടറിയായി ഫാസിത് റഹ്മാൻ സി.കെ, ഫിനാൻസ് സെക്രട്ടറിയായി ഉമർ സജാദ് എം, വൈസ് പ്രസിഡന്റുമാരായി സയ്യിദ് മുനീർ സഖാഫി, ആബിദ് വി.കെ, ജോയിന്റ് സെക്രട്ടറിമാരായി ഉവൈസ് സി.കെ, ജംഷീർ എ എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിൽ സയ്യിദ് മുനീർ തങ്ങൾ, ശിഹാബ് പി.പി.സി, ഫാസിത് റഹ്മാൻ സി.കെ, ആബിദ് വി.കെ, ഫർഹാൻ പി.പി.സി, ഷിബിൽ സി.കെ, ജംഷീർ, ആഷിഖ് പി തുടങ്ങിയവർ സംസാരിച്ചു.







