Thiruvambady

തകർച്ച നേരിടുന്ന വഴിക്കടവ് പാലം ഉടൻ പുനർനിർമ്മിക്കുക; യൂത്ത് കോൺഗ്രസ്

തിരുവമ്പാടി: പുന്നക്കൽ വഴിക്കടവ് പാലത്തിന്റെ പുനർനിർമ്മാണം ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മുൻ എം എൽ എയുടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത പാലം ഇതുവരെയും യാഥാർഥ്യമായിട്ടില്ല. പാലത്തിനും അപ്രോച്ച് റോഡിനും കാണപ്പെട്ട വിള്ളൽ ഉടൻതന്നെ അധികാരികൾ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യമെങ്കിൽ വലിയ വാഹനങ്ങളുടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അജ്മൽ യു സി അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഹനീഫ ആച്ചപറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി അർജുൻ ബോസ്, മണ്ഡലം വൈസ് പ്രസിഡന്റ് അമൽ നെടുംകല്ലേൽ, ലിബിൻ അമ്പാട്ട്, സലീം സുൽത്താൻ, നിഖിൽ തെങ്ങുംമൂട്ടിൽ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button