അൽഫോൻസാ കോളേജിന് ശുചിത്വ മിഷൻ പുരസ്കാരം

തിരുവമ്പാടി : മാലിന്യമുക്ത നവകേരള നിർമിതിയിൽ ശുചിത്വ കേരള മിഷനുമായി സഹകരിച്ച് മികവുറ്റ സേവനം കാഴ്ചവെച്ചതിന് അൽഫോൻസാ കോളേജിന് അംഗീകാരം ലഭിച്ചു. ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ 2025 ൽ സംഘടിപ്പിച്ച സ്വച്ഛത ഹി സേവാ, സ്വച്ഛ സർവേഷൺ ഗ്രാമീൺ എന്നീ ക്യാമ്പയിനുകളിൽ സജീവ പ്രവർത്തനങ്ങൾ കാഴ്ച്ചവച്ച എൻഎസ്എസ് യൂണിറ്റുകളെ ആദരിക്കുന്ന ചടങ്ങിലാണ് അംഗീകാരം ലഭിച്ചത്.
ജില്ലാ ശുചിത്വ മിഷൻ ഡയറക്ടറേറ്റ് ഹാളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഐഎഎസിൽ നിന്നും കോളേജ് എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ അമന്റ ഷാജി, സി.എൻ.എ കോർഡിനേറ്റർ കാവ്യ ജോസ്, കോളേജ് യൂണിയൻ ചെയർമാൻ എബിൻ സണ്ണി എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ശുചിത്വവും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം സമൂഹത്തിന് മാതൃകയാണെന്ന് ജില്ലാ ശുചിത്വ മിഷൻ അധികൃതർ അഭിപ്രായപ്പെട്ടു
തിരുവമ്പാടി ഫാമിലി ഹെൽത്ത് സെന്റർ, ബസ് സ്റ്റാൻഡ്, പോലീസ് സ്റ്റേഷൻ, പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ, കൂടരഞ്ഞി ഫാമിലി ഹെൽത്ത് സെന്റർ, കൂടരഞ്ഞി ടൗൺ, കൂമ്പാറ അങ്ങാടി, കക്കാടംപൊയിൽ ടൂറിസ്റ്റ് കേന്ദ്രം, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ എന്നീ സ്ഥലങ്ങളിലെ ശുചീകരണം. വിവിധ ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവ കോളേജ് എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തുടർച്ചയായി നടത്തിവരുന്നു എന്ന് എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ഫാ. ഷിജു മാത്യു അറിയിച്ചു.






