സി.പി.ഐ.എം തിരുവമ്പാടി ഏരിയാ സമ്മേളനത്തിന് കോടഞ്ചേരിയിൽ തുടക്കം; പൊതു സമ്മേളനം നാളെ

കോടഞ്ചേരി: സി.പി.ഐ.എം തിരുവമ്പാടി ഏരിയാ സമ്മേളനത്തിന് കോടഞ്ചേരിയിൽ തുടക്കം. രാവിലെ മൈക്കാവിലെ രക്തസാക്ഷി ജോബി ആൻഡ്രൂസിൻ്റെ ബലി കുടീരത്തിൽ എം.എൽ.എ ലിൻ്റോ ജോസഫ്, ഏരിയാ കമ്മിറ്റിയംഗം വി കെ പീതാംബരൻ എന്നിവർ പതാക ഉയർത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു, തുടർന്ന് കോടഞ്ചേരി ജോസ് വർഗീസ് നഗറിൽ ആരംഭിച്ച തിരുവമ്പാടി ഏരിയാ സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം എ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
ജോളി ജോസഫ് അധ്യക്ഷനായ ചടങ്ങിൽ. ഏരിയാ സെക്രട്ടറി ടി വിശ്വനാഥൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗത സംഘം കൺവീനർ കെ പി ചാക്കോച്ചൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജോർജ് എം തോമസ്, കെ കുഞ്ഞമ്മദ് ,ജില്ലാ കമ്മറ്റി അംഗങ്ങളായ ഇ രമേശ് ബാബു, പി കെ പ്രേംനാഥ് എന്നിവർ പങ്കെടുത്തു.
രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിന്റെ സമാപനം വ്യാഴാഴ്ച വൈകിട്ട് സമാപിക്കും. “പുന്നകൊമ്പിൽ വർഗീസ് നഗറി”ൽ നടക്കുന്ന സമാപന പൊതു സമ്മേളനം പി ബി അംഗം കോടിയേരി ബാലകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ നിരവധി സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും.







