ഐ.എൻ.സി തിരുവമ്പാടി നിയോജക മണ്ഡലം ബൂത്ത്, മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരുടെ സംഗമം നടത്തി

തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ബൂത്ത്, മണ്ഡലം, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരുടെ സംഗമം നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ: കെ പ്രവീൺ കുമാർ സംഗമം ഉദ്ഘാടനം ചെയ്തു. ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപിക്കുന്നതിൽ കേന്ദ്ര-കേരള സർക്കാരുകൾ പരസ്പരം മത്സരിക്കുകയാണെന്നും കേരള സർക്കാർ പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ്സും കേന്ദ്ര സർക്കാർ പാചക വാതകത്തിനു വരുത്തിയ വില വർദ്ധനവും ഉടൻ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എൻ.കെ അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ അബ്രാഹം, അഡ്വ. പി.എം നിയാസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബു പൈക്കാട്ടിൽ, സി.ജെ ആന്റണി, ഹബീബ് തമ്പി, ബ്ലോക്ക് പ്രസിഡന്റുമാരായ എം.ടി അഷറഫ്, പി.സി മാത്യു, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, അബ്ദു കൊയങ്ങോറൻ, കെ.ടി മൻസൂർ, മാജുഷ് മാത്യൂസ്, മണ്ഡലം പ്രസിഡന്റ്മാരായ സന്തോഷ് മാളിയേക്കൽ, സണ്ണി കാപ്പാട്ടുമല, ടോമി കൊന്നക്കൽ, മുഹമ്മദ് പാതിപറമ്പിൽ, സമാൻ ചാലൂളി, അഷ്റഫ് കൊളക്കാടൻ തുടങ്ങിയവർ സംസാരിച്ചു.







