Mukkam
മുസ്‌ലിം ലീഗ്-വനിതാലീഗ് ഭാരവാഹികൾക്ക് സ്വീകരണം നൽകി

മുക്കം: മുസ്‌ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട തിരുവമ്പാടി നിയോജകമണ്ഡലം മുസ്‌ലിം ലീഗ്-വനിതാലീഗ് ഭാരവാഹികൾക്ക് സ്വീകരണസംഗമം ഒരുക്കി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സംഗമം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് വി.പി.എ ജലീൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ യു.എ.ഇ കെ.എം.സി.സി വർക്കിങ് പ്രസിഡന്റ് യു അബ്ദുള്ള ഫാറൂഖി, മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ കാസിം, ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ്, എം.ടി സൈദ് ഫസൽ, യൂനസ് പുത്തലത്ത്, മജീദ് പുതുക്കുടി, കെ.പി അബ്ദുറഹ്മാൻ, കെ.പി മുഹമ്മദ് ഹാജി, എ.കെ സാദിഖ്, ദാവൂദ് മുത്താലം, ആയിഷ ബീവി തുടങ്ങിയവർ സംസാരിച്ചു.







