Karassery
നൂറ് പ്രതിഭകളെ ആദരിച്ച് നൂറാംസഹകരണ വാർഷികാഘോഷം

കാരശ്ശേരി : വ്യത്യസ്തമേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരും സമൂഹത്തിന് സംഭാവനകൾ നൽകിയവരുമായ 100 പ്രതിഭകളെ ആദരിച്ച് കാരശ്ശേരി സർവീസ് സഹകരണബാങ്ക് 100-ാം അന്താരാഷ്ട്ര സഹകരണ വാർഷികാഘോഷം.
കാഞ്ചന കൊറ്റക്കൽ കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. മുക്കം മേഖലയിലെ സഹകരണ സ്ഥാപനസാരഥികൾ ചേർന്ന് നിലവിളക്ക് കൊളുത്തി. കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ അധ്യക്ഷനായി.
എ.പി. മുരളീധരൻ ,ജോർജ്കുട്ടി വിളക്കുന്നേൽ, ബാങ്ക് ജനറൽ മാനേജർ എം. ധനീഷ്, ഡോ. റിയാസ് കുങ്കഞ്ചേരി, എം.പി. അസൈൻ എന്നിവർ സംസാരിച്ചു.






