Thiruvambady

അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡ് ഒന്നാം ഘട്ട ടാറിങ് പ്രവർത്തികൾ ആരംഭിച്ചു

തിരുവമ്പാടി: നിർമ്മാണം ആരംഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും പ്രവർത്തി പൂർത്തിയാകാത്ത അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിന്റെ ഒന്നാം ഘട്ട ടാറിങ് പ്രവർത്തികൾ വീണ്ടും ആരംഭിച്ചു. ഒന്നാംഘട്ട ടാറിങ് പൂർത്തിയാകാത്ത തിരുവമ്പാടി വില്ലേജ് ഓഫിസ് മുതൽ തൊണ്ടിമ്മൽ വരെയുള്ള തിരുവമ്പാടി ടൗൺ ഉൾപ്പെടെയുള്ള ഭാഗമാണ് ടാറിങ് പ്രവർത്തികൾ ആരംഭിച്ചത്.

നീട്ടിനൽകിയ കരാർ കാലാവധി ദിവസങ്ങൾക്കുള്ളിൽ അവസാനിക്കാനിരിക്കെയാണ് നിർമ്മാണം വീണ്ടും ആരംഭിച്ചതെന്നും ആരോപണമുണ്ട്.

നിരവധി ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ വീണ്ടും ടാറിങ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജനങ്ങൾക്ക് ആശ്വാസമാണ്. ടാറിങ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തിരുവമ്പാടി അഗസ്ത്യമുഴി റോഡിൽ  ഗതാഗതതടസ്സം നേരിടാനും സാധ്യതയുണ്ട്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാതെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്.

Related Articles

Leave a Reply

Back to top button