Koodaranji

കൂമ്പാറ ഉപതിരഞ്ഞെടുപ്പ്; കനത്ത പോളിങ്ങ്.

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ കൂമ്പാറയിൽ ഒഴിവുവന്ന സീറ്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിങ്ങ്. 87.59 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 5 ശതമാനം  കൂടുതൽ വോട്ടുകളാണ് ഇത്തവണ രേഖപ്പെടുത്തിയത് ഇരു മുന്നണികളും രാവിലെ തന്നെ വോട്ടർമാരേ പോളിങ്ങ്‌ ബൂത്തിലെത്തിച്ചതിനാൽ രാവിലെ തന്നെ ബൂത്തിൽ നീണ്ട ക്യൂ ദൃശ്യമായിരുന്നെങ്കിലും ഉച്ചയൊടെ വോട്ടിങ്ങ് മന്ദഗതിയിലായി. രാവിലെ മുതൽ എൽ.ഡി.ഫ് ,യൂ ഡി.ഫ് പ്രവർത്തകരും നേതാക്കളും പോളിങ്ങ് ബൂത്തിന് സമീപം നിലയുറപ്പിച്ചിരുന്നു.

അപരൻമാർ ഉൾപ്പെടെ 5 പേരാണ്  മത്സര രംഗത്തുണ്ടായിരുന്നത്. യു.ഡി.ഫ്  സ്ഥാനാർഥിയായി സുനേഷ് ജോസഫും, എൽ.ഡി എഫ് സ്ഥാനർത്ഥിയായി ആദർശ് ജോസഫും എൻ.ഡി.എ സ്ഥാനാർഥിയായി ലജിഷും ജനവിധി തേടിയ ഉപതെരഞ്ഞെടുപ്പിൽ. സുനിഷ് എന്ന പേരിൽ രണ്ട് അപരന്മാരും മത്സര രംഗത്തുണ്ടയിരുന്നു.

നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ലിന്റോ ജോസഫ് രാജിവെച്ചതു മൂലമാണ് കൂമ്പാറ വാർഡിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. നാളെയാണ് വോട്ട് എണ്ണൽ.

Related Articles

Leave a Reply

Back to top button