KoodaranjiThiruvambady

കൂമ്പാറ ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർഥി ആദർശ് ജോസഫ് വിജയിച്ചു

തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ കൂമ്പാറയിൽ ഒഴിവുവന്ന സീറ്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ സുനേഷ് ജോസഫിനെ
പരാജയപ്പെടുത്തി, എൽഡിഎഫ് സ്ഥാനാർഥി ആദർശ് ജോസഫ് വിജയിച്ചു.

തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ നടന്നത്. രാവിലെ 10 മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിച്ചു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൂമ്പാറയിൽ നിന്ന് വിജയിച്ച സി പി എം ലെ ലിന്റോ ജോസഫ് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഗ്രാമ പഞ്ചായത്ത് അംഗത്വം രാജിവെച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ഇത്തവണ ഇരുമുന്നണികളും തമ്മിൽ ശക്തമായ പോരാട്ടം ആണ് കൂമ്പാറ വാർഡിൽ നടന്നത്. ബി ജെ പി യുടെ സ്ഥാനാർത്ഥിലജീഷും സുനിഷ് എന്ന പേരിൽ രണ്ട് അപരന്മാരും മത്സര രംഗത്തുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button