Kerala
അനിൽ കാന്ത് സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി അനിൽ കാന്തിനെ തെരഞ്ഞെടുത്തു. നിലവിൽ റോഡ് സേഫ്റ്റ് കമീഷണറായാണ് അദ്ദേഹം സേവനം അനുഷ്ഠിക്കുന്നത്. 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അനിൽകാന്ത്.
ഏഴ് മാസം മാത്രമാണ് അനിൽ കാന്തിന് കാലാവധിയുള്ളത്. വിവാദങ്ങളിലൊന്നും പെടാത്തത് അദ്ദേഹത്തിന് ഗുണമായി. സംസ്ഥാന മന്ത്രിസഭ യോഗമാണ് അനിൽ കാന്തിനെ ഡി.ജി.പിയായി തെരഞ്ഞെടുത്തത്.







