Anakkampoyil

പരിസ്ഥിതി ദിനാചരണം നടത്തി

ആനക്കാംപൊയിൽ: ലോക പരിസ്ഥിതി ദിനം സെൻ്റ് മേരീസ് യു പി സ്കൂൾ ആനക്കാംപൊയിലിൽ അലയൻസ് ക്ലബ് തിരുവമ്പാടിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ പാട്ടാനിയിൽ അധ്യക്ഷനായിരുന്നു. ക്ലബ് പ്രസിഡൻ്റ് അമൽ ടി. ജെയിംസ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ഫോറസ്റ്റ് ഓഫീസർ രാഹുൽ കെ. ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മുഖ്യാതിഥി ശ്രീ. ജോജോ കാഞ്ഞിരക്കാടൻ പരിസ്ഥിതിദിന ക്ലാസ്സ് നയിച്ചു. സ്കൂൾ സോഷ്യൽ ഫോറസ്ട്രി ക്ലബിൻ്റെ നേതൃത്വത്തിൽ വ്യക്ഷതൈ നടൽ, സീഡ് ബോൾ നിർമ്മാണം, പരിസ്ഥിതി ദിന പ്രതിജ്ഞ, കുട്ടികൾക്കായി വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ റോയി ജോസ്, എബി ദേവസ്യ, റീനു സ്കറിയ, ദീപ എൻ. ജെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button