Koodaranji
കൂമ്പാറ-കക്കാടംപൊയിൽ റോഡിൻറെ ആദ്യഘട്ട ടാറിങ് പ്രവർത്തനങ്ങൾ പൂർത്തിയായി

കൂടരഞ്ഞി: കൂമ്പാറ-കക്കാടംപൊയിൽ റോഡിൻറെ ആദ്യഘട്ട ടാറിങ് പ്രവർത്തനങ്ങൾ ഇന്ന് പൂർത്തിയായി, അവസാനഘട്ട ടാറിങ് വരുന്ന ആഴ്ചയിൽ പൂർത്തിയാകും, കൂമ്പാറ മുതൽ ഒന്നര കിലോമീറ്റർ വരെയുള്ള മലയോര ഹൈവേയുടെ ഭാഗമായ സ്ഥലം ഒഴിവാക്കി ബാക്കി വരുന്ന നാലര കിലോമീറ്റർ റോഡിന്റെ ആദ്യഘട്ട ടാറിങ് പ്രവർത്തനങ്ങളാണ് ഇന്ന് പൂർത്തിയായത്, ഈ ഭാഗത്തിന്റെ നിർമാണച്ചുമതല നാദ് കൺസ്ട്രക്ഷനാണ്, നിർമ്മാണം പൂർത്തിയാകാത്തതിനെതിരെ നിരവധി പ്രതിഷേധങ്ങൾ ഉയരവും ഉയർന്നുവന്നിരുന്നു.
കൂമ്പാറ-കക്കാടംപൊയിൽ റോഡിലൂടെയുള്ള ദുരിത യാത്രക്ക് ഇന്ന് ഒരു പരിധിവരെ പരിഹാരം ആവുകയാണ്.
കൂമ്പാറ മുതൽ ഒന്നര കിലോമീറ്ററുകൾ നീളുന്ന മലയോര ഹൈവേയുടെ ഭാഗമായ റോഡും കൂടി പണി പൂർത്തിയായാൽ മാത്രമേ കൂമ്പാറ-കക്കാടംപൊയിൽ റോഡ് പൂർണ സജ്ജമായി എന്ന് പറയാൻ സാധിക്കുകയുള്ളൂ, ഇതിനായി ജനങ്ങൾ ഇനിയും കാത്തിരിക്കണം.







