Thiruvambady

സി.പി.എം. തിരുവമ്പാടി ഏരിയാ പൊതുസമ്മേളനം സമാപിച്ചു

തിരുവമ്പാടി : സി.പി.എം. തിരുവമ്പാടി ഏരിയാ പൊതുസമ്മേളനം സമാപിച്ചു. തിരുവമ്പാടി ബസ് സ്റ്റാൻഡിൽ നടന്ന സമാപന പൊതുസമ്മേളനം ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചെയ്തു. മലയോര കുടിയേറ്റ നിവാസികളുടെ ചിരകാലാഭിലാഷമായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത സമയബന്ധിതമായി യാഥാർഥ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പിണറായി സർക്കാരിന്റെ അഭിമാനപദ്ധതിയാണിത്. പരിസ്ഥിതിയുടെ പേര് പറഞ്ഞു തുരങ്കപാതയ്ക്കെതിരേ നടക്കുന്ന നീക്കങ്ങളൊന്നും വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ സാമ്പത്തികമായി ഞെരുക്കി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാരിന്റെ വകസനവിരുദ്ധനയം ഫെഡറൽസംവിധാനത്തെത്തന്നെ അട്ടിമറിക്കുന്നതാണ്. ഇതിനെയെല്ലാം അതിജീവിച്ച് വികസനരംഗത്ത് രണ്ടാം പിണറായി സർക്കാർ വലിയ മുന്നേറ്റങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് -മന്ത്രി പറഞ്ഞു. ഏരിയാ സെക്രട്ടറി വി.കെ. വിനോദ് അധ്യക്ഷനായി. ടി.കെ. ഹംസ, ടി. വിശ്വനാഥൻ, ജോളി ജോസഫ്, വി. വസീഫ് എന്നിവർ സംസാരിച്ചു. വൈകുന്നേരം അങ്ങാടിയിൽ ശക്തിപ്രകടനം, വൊളന്റിയർ മാർച്ച് എന്നിവ നടന്നു. രാത്രി കലാപരിപാടികൾ അരങ്ങേറി.

Related Articles

Leave a Reply

Back to top button