Mukkam

അർജന്റീനിയൻ പരിശീലകന്റെ നേതൃത്വത്തിൽ ഫുട്ബോളിൽ മുക്കത്തുകാർക്ക് വിദഗ്ധ പരിശീലത്തിന് വഴിയൊരുങ്ങുന്നു

മുക്കം : അർജന്റീനിയൻ പരിശീലകന്റെ നേതൃത്വത്തിൽ ഫുട്ബോളിൽ മുക്കത്തുകാർക്ക് വിദഗ്ധ പരിശീലത്തിന് വഴിയൊരുങ്ങുന്നു. ഇതിനായി അർജൻറീനിയോസ് ജൂനിയേഴ്സിന്റെ ഹെഡ്കോച്ചും അർജന്റീനക്കാരനുമായ അലജൻഡ റോ ജാവിയർ ലിനോ മുക്കം ഹയർസെക്കൻഡറി സ്കൂളിലെത്തി. സ്കൂൾ മൈതാനത്ത് നടക്കുന്ന ഫുട്ബോൾ പരിശീലനത്തിന് ലിനോ നേതൃത്വം നൽകും.

അർജന്റീനിയോസ് ജൂനിയേഴ്സ് ക്ലബ്ബുമായി ചേർന്ന് മലബാർ ചലഞ്ചേഴ്സ‌് ഫുട്‌ബോൾ ക്ലബ് സംഘടിപ്പിക്കുന്ന ദീർഘകാല ഫുട്ബോൾ പരിശീലനത്തിന് മുക്കം ഹയർസെക്കൻഡറി സ്കൂൾ വേദിയാകും. ഇതിനായി കർമപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ഫുട്ബോളിൽ വിദഗ്‌ധപരിശീലനം നൽകുന്നതാണ് പദ്ധതി.

സ്കൂളിൽ നടന്ന ചടങ്ങിൽ അലജൻഡ റോ ജാവിയർ ലിനോ വിദ്യാർഥികളുമായി സംവദിച്ചു. സ്കൂൾമാനേജർ വത്സൻ മഠത്തിൽ, മലബാർ സ്കൂൾ സ്പോർട്‌സ് കോഡിനേറ്റർ ടി.വി. അരുണാചലം, പ്രിൻസിപ്പൽ സി.പി. ജംഷീന, പ്രധാനാധ്യാപകൻ സി.എം. മനോജ്, ട്രസ്റ്റ് അംഗം അജയ് മഠത്തിൽ, അഡ്മിനിസ്ട്രേറ്റർ കെ.വി. വിജയൻ, കെ. ഷഫ്‌ന എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button