Puthuppady

സബ് ജില്ലാ സ്കൂൾ കായിക മേളയിൽ സ്വർണ്ണ തിലകവുമായി പുതുപ്പാടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ

പുതുപ്പാടി : കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കിനാലൂർ ഉഷ സ്കൂളിൽ വെച്ച് നടന്ന താമരശേരി സബ് ജില്ലാ സ്കൂൾ കായിക മേളയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, പുതുപ്പാടി 234 പോയിന്റോടെ വിജയ തിലകമണിഞ്ഞു.

ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലും സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ കരസ്ഥമാക്കി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ശിവാനി കെ ആർ വ്യക്തിഗത ചാമ്പ്യൻ ആയി. ഏറെ വര്ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സ്കൂൾ ഈ അമൂല്യ നേട്ടം കൈപ്പിടിയിലൊതുക്കിയത്.

കായികഅധ്യാപകനായ അരവിന്ദാക്ഷന്റെ ശിക്ഷണത്തിലാണ്. മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചുവന്ന കായിക താരങ്ങൾക്ക് ഈങ്ങാപ്പുഴയിൽ സ്കൂൾ പി.ടി.എ , അധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ ,അഭ്യുദയ കാംക്ഷികൾ എന്നിവരുടെ നേതൃത്വത്തിൽ ആവേശകരമായ സ്വീകരണം നൽകി.

Related Articles

Leave a Reply

Back to top button