Thiruvambady
ആനക്കാംപൊയിലിൽ വാഹനാപകടം; രണ്ടുപേർ മരിച്ചു

തിരുവമ്പാടി :ആനക്കാംപൊയിൽ–പുല്ലൂരാംപാറ റോഡിലെ തേക്കിൻതോട്ടം മാനേജർ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു.
പുത്തൻപുരയിൽ ഷിജുവും ഭാര്യ ബിൻസിയുമാണ് മരിച്ചത്. ഭാര്യയെ തിരുവമ്പാടിയിലെ ജോലിസ്ഥലത്ത് എത്തിക്കാനായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അപകടത്തിൽപ്പെട്ടത് ഷിജു ഓടിച്ചിരുന്ന ഓട്ടോറിക്ഷയാണ്.
നിയന്ത്രണം വിട്ട വാഹനം പോസ്റ്റിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. ഇരുവരും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരണപ്പെട്ടു.







