Kerala

സംസ്ഥാനത്ത് ഇനി മുതൽ ലൈസൻസില്ലാതെ പാമ്പു പിടിക്കാനാവില്ല; മാർഗ രേഖയുമായി വനം വകുപ്പ്

തിരുവനന്തപുരം: പാമ്പ് പിടുത്തക്കാര്‍ക്കും ഇനി ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരം. ലൈസന്‍സില്ലാതെ പാമ്പു പിടിച്ചാല്‍ 3 വര്‍ഷംവരെ ശിക്ഷ തടവ് ശിക്ഷ ലഭിക്കുന്ന തരത്തില്‍ നിയമം പരിഷ്‌ക്കരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പാമ്പു പിടുത്തക്കാരനായ സക്കീര്‍ ഹുസൈന്‍ കഴിഞ്ഞ ദിവസം നാവായിക്കുളത്ത് പാമ്പു പിടുത്തത്തിനിടെ മൂര്‍ഖന്റെ കടിയേറ്റു മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Leave a Reply

Back to top button