Kodanchery

ഇരുത്തുള്ളിപ്പുഴയോരത്ത് മുളവനമൊരുങ്ങുന്നുഅഞ്ച് ഏക്കർ സ്‌ഥലത്ത് ആയിരം മുള തൈകൾ വച്ചു പിടിപ്പിക്കുന്നു


കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കരിമ്പാലക്കുന്നിലെ ഇരുതുള്ളിപ്പുഴയോരത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുളവനമൊരുങ്ങുന്നു. പഞ്ചായത്തിന്റെ കാർബൺ ന്യുട്രൽ പ്രോഗ്രാമിന്റെ ഭാഗമായി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനമൊരുക്കുന്നത്. പുഴയോരത്ത് തരിശായി കിടക്കുന്ന പഞ്ചായത്തിന്റെ ഉടമസ്‌ഥതയിലുള്ള അഞ്ച് ഏക്കർ ഭൂമിയിൽ ആയിരം മുള തൈകൾ ആണ് ഇതിനായി നട്ടത്.

പദ്ധതിയുടെ ഉദ്ഘാടനം ലോക പരിസ്‌ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ്‌ തോമസ് ചെമ്പകശ്ശേരി മുളത്തൈ നട്ടുകൊണ്ട് നിർവഹിച്ചു. ഇരുത്തുള്ളി പുഴ സംരക്ഷണ സമിതി പ്രസിഡന്റ്‌ ബാബു കുടുക്കിൽ മുഖ്യ പ്രഭാഷണം നടത്തി
പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജമീല അസീസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൂസൻ വർഗീസ് വാർഡ് മെമ്പർമാരായ ഷാജി മുട്ടത്ത്, ബിന്ദു ജോർജ്, റീന സാബു,ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ, പ്രദേശവാസികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button