Kodanchery

കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്‌കൂൾ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് നടത്തി

കോടഞ്ചേരി: കോടഞ്ചേരി സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ സീനിയർ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ 42 കേഡറ്റുകളാണ് പാസ്സിംഗ് ഔട്ട് പരേഡിനായി അണിനിരന്നത്. വടകര ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അബ്ദുൾ മുനീർ സല്യൂട്ട് സ്വീകരിച്ചു. രണ്ടു വർഷത്തെ പരീശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫെബിൻ സാബു, ഡെൽന മരിയ മനോജ്, ജെഫിൻ ജോജാ എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി.

ചടങ്ങിൽ കോടഞ്ചേരി സി.ഐ പ്രവീൺ കുമാർ, സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കുളമ്പിൽ, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, പി.ടി.എ പ്രസിഡന്റ് മാത്യു ചെമ്പോട്ടിക്കൽ, പ്രിൻസിപ്പാൾ വിൽസൺ ജോർജ്, സ്കൂൾ ഹെഡ്മാസ്റ്റർ വിജോയ് തോമസ്, സ്കൂളിലെ കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ബർണാഡ് ജോസ്, അനില അഗസ്റ്റിൻ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ഡിനോയ് മാത്യു, ജിനേഷ് കുര്യൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button