Thiruvambady
തിരുവമ്പാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്

തിരുവമ്പാടി: തിരുവമ്പാടി – കോഴിക്കോട് റോഡിൽ ഭാരത് പെട്രോൾ പമ്പിന് സമീപം ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്കേറ്റു. ബുള്ളറ്റ് ബൈക്കും ആക്ടീവ സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അപകടം നടന്നത്.
ബുള്ളറ്റ് യാത്രക്കാരായ തിരുവമ്പാടി സ്വദേശി സന്ദീപ്, കൂടെ യാത്ര ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയെയും ഓമശ്ശേരിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ യാത്രക്കാരിക്ക് കാര്യമായ പരിക്കുകൾ ഇല്ല.







