Koodaranji

കൂടരഞ്ഞിയിൽ ഇലക്ട്രിക് ചാർജിങ് പോയിന്റ് ഉദ്‌ഘാടനം ചെയ്തു

കൂടരഞ്ഞി: ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങിനായി കെ.എസ്.ഇ.ബി സ്ഥാപിച്ചുവരുന്ന ചാർജിങ് പോയിന്റ് കൂടരഞ്ഞിയിൽ പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത് ഓഫീസിന് സമീപം സ്ഥാപിച്ച പോയിന്റ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

കൂമ്പാറ കെ.എസ്.ഇ.ബി അസി. എജിനിയർ സുരേഷ് കുമാർ, കെ.എസ്.ഇ.ബി ജീവനക്കാർ, ഭരണസമിതി അംഗങ്ങളായ മേരി തങ്കച്ചൻ, ജോസ് മാവറ, റോസിലി ടീച്ചർ, വി.എസ് രവീന്ദ്രൻ, ജോണി വാളിപ്ലാക്കൽ, ബിന്ദുജയൻ, ബാബു മൂട്ടാളി, എൽസമ്മ, ജെറീന റോയ്, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജമോൾ, പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button