Kodanchery
കോടഞ്ചേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാക്കൾക്ക് പരിക്ക്

കോടഞ്ചേരി: ചിപ്പിലിത്തോട്ടിൽ കഴിഞ്ഞദിവസം രാത്രി കാട്ടു പന്നിയുടെ ആക്രമണത്തിൽ രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. അടിവാരം മരുതലാവ് പിലാക്കൽ ആഷിക്, കളത്തിങ്കൽ ഷംനാദ് എന്നിവരെ പരിക്കുകളോടെ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിപ്പിലിത്തോട് തുഷാരഗിരി റോഡിൽ ചിപ്പിലിത്തോട് മലങ്കര കത്തോലിക്ക പള്ളിക്ക് സമീപമാണ് ബൈക്കിൽ സഞ്ചരിച്ച യുവാക്കൾക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.







