Mukkam

തൊണ്ടിമ്മൽ- എസ്റ്റേറ്റ് ഗേറ്റ് റോഡിലെ പ്രളയ വെള്ളക്കെട്ടിന് പരിഹാരമാ വുന്നു

കുമാരനെല്ലൂർ: തൊണ്ടിമ്മൽ- എസ്റ്റേറ്റ് ഗേറ്റ് റോഡിലെ പ്രളയ വെള്ളക്കെട്ടിന് പരിഹാരമായി റോഡ് ഉയർത്താൻ ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചു.
കഴിഞ്ഞ രണ്ടു പ്രളയ കാലത്തും ഇൗ വെള്ള കെട്ട് കാരണം പുറം ലോകവുമായി ബന്ധമില്ലാതെ ഡയാലിസിസ് രോഗികൾ അടക്കം ഉള്ളവർ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാൻ നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മ കാരശ്ശേരി, തിരുവമ്പാടി, ഗ്രാമപഞ്ചായത്ത് കൾക്കും ജില്ലാ പഞ്ചായത്ത് മെമ്പർക്കും നിവേദനം നൽകിയിരുന്നു. ഇത് പരിഗണിച്ച് തൊണ്ടിമ്മൽ മെമ്പർ ശ്രീ ഗോപാലൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ സി കെ കാസിം, നെല്ലിക്കുത്ത് ഗ്രാമം ഭാരവാഹികൾ ആയ, മുസ്തഫ എ, ബാവ ഒളകരാസ്, യൂനുസ് പുത്തലത്ത്, കുഞ്ഞാപ്പു,ഹർഷാദ് , മുഹമ്മദ്കുഞ്ഞി, നാസർ ഉദ്യോഗസ്ഥ സംഘം എന്നിവർ സ്ഥലം സന്ദർശിച്ചു നിർദേശങ്ങൾ നൽകിയിരുന്നു.

ഇത് കണക്കിലെടുത്ത് കിണർ മുതൽ 125 മീറ്റർ റോഡ് ഉയർത്തി കലുങ്കും ഐറിഷ് ലൈനും നിർമിച്ചു ടാർ ചെയ്യുന്നത് വരെയുള്ള പ്രവർത്തികൾക്കായാണ് 20 ലക്ഷം രൂപ വകയിരുത്തിയത് എന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ CK കാസിം അറിയിച്ചു.

ഫണ്ട് അനുവദിച്ച ജില്ലാപഞ്ചായത്തിനും മെമ്പർക്കും കൂട്ടായ്മ അഭിനന്ദനങ്ങൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button