Thiruvambady

കോവിഡ് കാലത്ത് തിരുവമ്പാടിക്കാർക്ക് കൈത്താങ്ങായി പ്രവാസി ബിസിനസ് ഗ്രൂപ്പുകൾ

തിരുവമ്പാടി: കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ ആളുകളിലേക്ക് സഹായമെത്തിക്കുന്നതിനായി ഖത്തറിലെ പ്രവാസി ബിസിനസ്സ് ഗ്രൂപ്പുകളായ സ്കൈവേ ഗ്രൂപ്പ് ഓഫ് കമ്പനീസ്, കെൻസ സർവ്വീസ് എന്നിവയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം നടത്തി. കിറ്റ് വിതരണോൽഘാടനം വാലി ഹൈപ്പർ മാർക്കറ്റിൽ വച്ച് നടന്നു. തിരുവമ്പാടിയിലെ കയറ്റിറക്ക് തൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ മറ്റ് നിർദ്ധരരായ ആളുകൾ എന്നിവർക്കാണ് ആവശ്യ വസ്തുക്കളടങ്ങിയ കിറ്റ് വിതരണം നടത്തുന്നത്.

ഗ്ലോബൽ പ്രവാസി ബിസിനസ് ഡെവലപ്പമന്റ് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദാലി, കെൻസ ചെയർമാൻ ഇല്ല്യാസ് ചോലക്കൽ, സ്കൈവേ ഗ്രൂപ്പ് ഓഫ് കമ്പനീസ് രക്ഷാധികാരി മാമുഹാജി, ജി.പി.ബി.ഡി സി ഇ ഒ ജയ്സൺ, റിയാസ് അരിമ്പ്ര മറ്റ് പ്രവാസി ബിസിനസ്സുകാർ വാലി ഹൈപ്പർ മാർക്കറ്റ് ഡയറക്ടർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button