Karassery
അങ്കണവാടി ചുറ്റുമതിൽ, ഗ്രാമസഭാഹാൾ നിർമാണം തുടങ്ങി

കാരശ്ശേരി : പഞ്ചായത്തിലെ മാന്ത്ര അങ്കണവാടിയിൽ പമ്പ് സെറ്റിന്റെ ഉദ്ഘാടനവും അങ്കണവാടി ചുറ്റുമതിൽ, ഗ്രാമസഭാ ഹാൾ നവീകരണം എന്നീ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത നിർവഹിച്ചു.
വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എടത്തിൽ ആമിന, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഒ. വിജില, റോജ, കെ. കൃഷ്ണദാസ്, മാന്ത്ര വിനോദ്, കെ.പി. സാദിഖ്, പി. രഞ്ജിനി, ദീപ്തി, യു.പി. ഷെറീന എന്നിവർ സംസാരിച്ചു.







