Kodanchery

വന്യമൃഗ ശല്യം കത്തോലിക്ക കോൺഗ്രസ്‌ കോടഞ്ചേരി യൂണിറ്റ് പരാതി നൽകി

കോടഞ്ചേരി :മനുഷ്യ -വന്യ ജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് കേരള സർക്കാർ സംഘടിപ്പിച്ച തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കത്തോലിക്ക കോൺഗ്രസ്‌ കോടഞ്ചേരി യൂണിറ്റിന്റ പ്രധിനിധികൾ മുന്നൂറോളം പരാതികൾ സ്വീകരിച്ച് കോടഞ്ചേരി പഞ്ചായത്തിലെ വനം വകുപ്പ് ഹെല്പ് ഡെസ്കിലെ ഉദ്യോഗസ്ഥന് കൈമാറി.

കൂടാതെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം നേടുന്നതിന് വിവിധ നിർദ്ദേശങ്ങളും സമർപ്പിക്കുകയുണ്ടായി.കൊല്ലുന്ന പന്നികളുടെ ഇറച്ചി കുഴിച്ചുമൂടാതെ ലേലം ചെയ്തു വിൽക്കുകയോ മൃഗശാലക്ക് കൊടുക്കുകയോ ചെയ്യാമെന്നും, തെരുവ് നായകളെയും നമ്മുടെ തെരുവുകളിൽ നിന്ന് ഉന്മൂലനം ചെയ്ത് മനുഷ്യ ജീവന് സംരക്ഷണം നൽകണമെന്നും നിർദേശം ഉണ്ട്.യൂണിറ്റ് പ്രസിഡന്റ്‌ ഷാജു കരിമഠത്തിൽ, ഷിജി അവനൂർ, ജോജോ പള്ളിക്കാമടത്തിൽ, ബിബിൻ കുന്നത്ത്, ജോസഫ് നടുവിലേടത്ത്, അനീഷ് ചക്കാലക്കൽ എന്നിവർ ഈ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button