Koduvally
ഗ്രെസ് മാർക്ക് നിഷേധിച്ച സർകാരിനെതിരെ കരുവൻപോയിൽ എം.എസ്.എഫ് പ്രതിഷേധിച്ചു

കൊടുവള്ളി:കരുവൻപോയിൽ SSLC, +2 വിദ്യാർത്ഥികൾക്ക് ഗ്രെസ് മാർക്ക് നിഷേധിച്ച സർക്കാർ നയങ്ങൾക്കെതിരെ msf കരുവൻപോയിൽ ടൌൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കരുവൻപോയിൽ ഗവ. ഹൈസ്‌കൂൾ പരിസരത്ത് വെച് സർക്കുലർ കത്തിച്ചു പ്രതിഷേധം രേഖപ്പെടുത്തി.
കരുവൻപോയിൽ ടൌൺ എം.എസ്.എഫ് പ്രസിഡന്റ് സനിൻ സുഹൈൽ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടുവള്ളി മുനിസിപ്പൽ എം.എസ്.എഫ് സീനിയർ വൈസ് പ്രസിഡന്റ് അൻഷിഫ് കൊടുവള്ളി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളോട് കാണിക്കുന്ന ഇത്തരം ചെയ്തികളിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഉദഘാടകൻ പറഞ്ഞു. നായിഫ്, ടൌൺ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ഐ. കെ അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു. സുൽത്താൻ പി.പി സ്വാഗതവും ജസീം പാലക്കൽ നന്ദിയും പറഞ്ഞു.







