Koodaranji
കൂടരഞ്ഞിയും ഡിജിറ്റലായി; സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ മൊബൈൽ ആപ്ലിക്കേഷൻ

കൂടരഞ്ഞി: കൂടരഞ്ഞിയിലെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തി കൂടരഞ്ഞി ലൈവ് എന്ന പേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി, പെറ്റ്സ് & തിങ്‌സ് എന്ന സ്ഥാപനമാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ആപ്ലിക്കേഷൻ നാടിനു സമർപ്പിച്ചു.
വ്യാപാര സ്ഥാപനങ്ങൾ, ഡ്രൈവർമാരുടെ വിവരങ്ങൾ, പൊതു മേഖല, ആരോഗ്യ മേഖല, ബ്ലഡ് ബാങ്ക്, ബസ് സമയം, എന്നിങ്ങനെ ഒട്ടനവധി വിവരങ്ങൾ കൂടരഞ്ഞി ലൈവ് ആപ്പ്ലിക്കേഷനിൽ ലഭ്യമാണെന്നും, പൊതുജനങ്ങൾക്ക് നേരിട്ട് ആപ്ലിക്കേഷനിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുമെന്നും, പ്ലേ സ്റ്റോറിൽ ആപ്ലിക്കേഷൻ ലഭ്യമാണെന്നും സംഘാടകർ അറിയിച്ചു.







