Mukkam
മാമ്പറ്റ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് സർവീസ് ആരംഭിച്ചു

മുക്കം: മാമ്പറ്റ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് സർവീസ് ആരംഭിച്ചു. നഗരസഭാ ചെയർമാൻ പി.ടി ബാബു ഫ്ലാഗ് ഓഫ് ചെയ്തു.
ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുകയും ആശ്രയ ഫണ്ടിൽനിന്നുള്ള തുകയും ചേർത്ത് ആറുലക്ഷത്തോളം രൂപ ചെലവിലാണ് ആംബുലൻസ് വാങ്ങിയത്.







