Thiruvambady

കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപതാ വഞ്ചനാദിനം ആചരിച്ചു

തിരുവമ്പാടി: ന്യൂനപക്ഷ അവകാശങ്ങളും ന്യൂനപക്ഷ സ്കോളർഷിപ്പുകളും വിതരണം ചെയ്യുന്നതിൽ 1992 ലെ കേന്ദ്ര ന്യൂനപക്ഷ ആക്റ്റും, 2014ലെ സംസ്ഥാന ന്യൂനപക്ഷ ആക്റ്റും, 80:20 അനുപാതത്തിലെ ഹൈക്കോടതി വിധിയും സർവകക്ഷി യോഗത്തിലെ തീരുമാനവും കാറ്റിൽപറത്തിയും ഭരണഘടന അനുശാസിക്കുന്ന തുല്യനീതി അവഗണിച്ചും ചില തൽപ്പരകക്ഷികളുടെ പ്രീണനത്തിനായി സുപ്രീം കോടതിയിൽ അപ്പീൽ പോയ സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെയും ക്രൈസ്തവ സമുദായത്തോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചും താമരശ്ശേരി രൂപതയിലെ കത്തോലിക്കാ കോൺഗ്രസിന്റെ വിവിധ യൂണിറ്റുകൾ നവംബർ 7ന് വഞ്ചനാ ദിനമായി ആചരിക്കുകയും പ്രതിഷേധ സമരം സംഘടിപ്പിക്കുകയും ചെയ്തു.

പ്രതിഷേധത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് പോസ്റ്റുകാർഡുകൾ മുഖ്യമന്ത്രിക്ക് അയച്ചു കൊണ്ട് വിവിധ യൂണിറ്റുകളിൽ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. തിരുവമ്പാടിയിൽ നടന്ന പ്രതിഷേധ സംഗമം തിരുവമ്പാടി ഫൊറോന ഡയറക്ടർ ഫാ.ജോസ് ഓലിയക്കാട്ട് ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ഡോ.ചാക്കോ കാളംപറബിൽ, ഗ്ലോബൽ സമിതി സെക്രട്ടറി ബേബി പെരുമാലിൽ, പ്രിൻസ് തിനം പറബിൽ, ബെന്നി കിഴക്കേപറമ്പിൽ, ജോസ് തറയിൽ, തങ്കച്ചൻ മുട്ടത്ത്, ജോയി കുരിശിങ്കൽ, തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button