Karassery

നഴ്സിങ് അനന്തസാധ്യതയുള്ള തൊഴിൽമേഖല; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കാരശ്ശേരി : ലോകത്ത് അനന്തസാധ്യതകളുള്ള ഒരു പ്രധാന തൊഴിൽമേഖലയാണ് നഴ്സിങ് എന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മണാശ്ശേരി കെ.എം.സി.ടി. കോളേജ് ഓഫ് നഴ്സിങ്ങിന് നാക് ‘എ’ ഗ്രേഡ് അംഗീകാരപ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.

കേരളം ആരോഗ്യരംഗത്ത് വികസിതരാജ്യങ്ങൾക്കൊപ്പമാണ്. മാതൃ-ശിശു മരണനിരക്ക് ദേശീയശരാശരി ലക്ഷത്തിന് 103 ആയിരിക്കുമ്പോൾ കേരളത്തിൽ 30 ആണ്. 2030-ൽ മാതൃമരണനിരക്ക് ലക്ഷത്തിന് 20-ൽ താഴെയും ശിശുമരണനിരക്ക് ആറിൽ താഴെയും ആക്കാനാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം നഴ്സുമാർ നാടിന്റെ കരുത്താണെന്നും മന്ത്രി പറഞ്ഞു.

കെ.എം.സി.ടി. ഓഡിറ്റോറിയത്തിൽ മന്ത്രി മുഹമ്മദ് റിയാസ് സർട്ടിഫിക്കറ്റ് കൈമാറ്റംചെയ്ത് നാക് പ്രഖ്യാപനം നിർവഹിച്ചു. ചടങ്ങിൽ എ.പി. അനിൽകുമാർ എം.എൽ.എ. വിശിഷ്ടാതിഥിയായി. കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകചെയർമാൻ ഡോ. കെ. മൊയ്തു അധ്യക്ഷനായി. ചെയർമാൻ ഡോ. കെ.എം. നവാസ്, ഡയറക്ടർ ഡോ. ആയിഷ നസ്രീൻ, പ്രിൻസിപ്പൽ പ്രൊഫ. ആർ. മഹേശ്വരി, ഐ.ക്യു.എ.സി. കോഡിനേറ്റർ പ്രൊഫ. ഷൈനി തോമസ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button