മലയോര മേഖലയിലെ വിവിധ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണോദ്ഘാടനം മന്ത്രി എം എം മണി നിർവ്വഹിച്ചു

തിരുവമ്പാടി: ചെറുകിട ജലവൈദ്യുത ഉത്പാദനത്തിന് പ്രാധാന്യം നൽകികൊണ്ട് കെ എസ് ഇ ബി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിർവ്വഹിച്ചു.
മറിപ്പുഴ ചെറുകിട ജലവൈദ്യുത പദ്ധതി (2×3 മെഗാവാട്ട്) മുത്തപ്പൻപ്പുഴ എൽ പി സ്കൂൾ അങ്കണത്തിൽ വച്ചും, ഓളിക്കൽ (2×2.5 മെഗാവാട്ട്), പൂവാറൻതോട് (2×1.5 മെഗാവാട്ട്) ചെറുകിട ജലവൈദ്യുത പദ്ധതികൾ പൂവാറൻതോട് ജി എൽ പി സ്കൂൾ അങ്കണത്തിൽ വച്ചും ഉദ്ഘാടനം ചെയ്യപ്പെട്ടു. ജോർജ്ജ് എം തോമസ് എം എൽ എ ഓൺലൈനായി അധ്യക്ഷത വഹിച്ച ചടങ്ങിൽ രാഹുൽ ഗാന്ധി എം പി ആശംസകൾ അറിയിച്ചു.
പ്രസ്തുത ചടങ്ങുകളിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, റോയി, ഏലിയാമ്മ സെബാസ്റ്റ്യൻ, മഞ്ജു ഷിബിൻ, എത്സമ്മ ജോർജ്, പി കുമാരൻ, രാജീവ്കുമാർ കെ, ഡോ.വി ശിവദാസൻ, ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.






