Kodanchery

സേവന ദിനം ആചരിച്ചു

കോടഞ്ചേരി : ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്‌ വയോജന സൗഹൃദ സമ്പർക്ക പരുപാടി “റാന്തൽ ” ന്റെയും കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പാറമല അൽഫോൻസാ പകൽ വീടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചൂരമുണ്ട ഗവ. ആയുർവേദ ഡിസ്‌പെൻസറി ക്യാമ്പസ്‌ ശുചീകരണ പ്രവർത്തനം നടത്തി. പ്രവർത്തനം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ്‌ തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.

ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡന്റ് ഫാ.പോൾ മരിയ പീറ്റർ, സീനിയർ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ടെസ്സി, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജമീല അസ്സിസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയ്യർപേഴ്സൺ സൂസൻ വർഗീസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടം, മെമ്പർമാരായ ചിന്നമ്മ മാത്യു, വനജ വിജയൻ, ജെ എച്ച് ഐ സിജോയ്, അൽഫോൻസാ പകൽവീട് സെക്രട്ടറി മേഴ്‌സി കായിത്തറ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button