Kerala

ഈ ദു:ഖനിമിഷങ്ങളും കടന്നുപോകും,നിങ്ങള്‍ക്കൊപ്പം ആരുമില്ലെന്ന ചിന്തകള്‍ മനസ്സില്‍ നിന്നും ദൂരെക്കളയൂ, ഞങ്ങളെല്ലാവരുമുണ്ട്; പ്രവാസികള്‍ക്ക് ധൈര്യം പകര്‍ന്ന് മോഹന്‍ലാല്‍

കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രവാസിമലയാളികള്‍ക്ക് ധൈര്യം പകര്‍ന്ന് മോഹന്‍ലാല്‍. ഈ ദു:ഖനിമിഷങ്ങളും കടന്നുപോകുമെന്നും നിങ്ങള്‍ക്കൊപ്പം ആരുമില്ലെന്ന ചിന്തകള്‍ മനസ്സില്‍ നിന്നും ദൂരെക്കളയണമെന്നും പ്രവാസികളോട് മോഹന്‍ലാല്‍ പറഞ്ഞു.

ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നടന്‍ പ്രവാസികള്‍ക്ക് ധൈര്യം പകര്‍ന്നത്. ‘നാട്ടിലുള്ള കുടുംബത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചുമോര്‍ത്ത് വേവലാതിപ്പെടുകയും പരിഭ്രാന്തരാകുകയും ആണ് നിങ്ങള്‍ എന്നറിയാം. എന്നാല്‍ ഈ ദു:ഖനിമിഷങ്ങള്‍ കടന്നുപോകുമെന്ന് മോഹന്‍ലാല്‍ പറയുന്നു.

നമുക്ക് കാണാന്‍ പോലുമാകാത്ത ശത്രുവിനെതിരെ പോരാടാന്‍ കൈകഴുകിയും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും പോരാടുകയാണ് നാം എന്നും ഈ സാഹചര്യത്തില്‍ നിങ്ങളുടെ അവിടുത്തെ ഭരണാധികാരികള്‍ സുരക്ഷയ്ക്ക് വേണ്ടി ഒട്ടേറെ നടപടികള്‍ ചെയ്തിട്ടുണ്ട്, അതെല്ലാം പാലിക്കുകയാണ് വേണ്ടതെന്നും പ്രവാസികളോട് മോഹന്‍ലാല്‍ പറഞ്ഞു.

ശാരീരിക അകലം പാലിക്കുന്നുവെങ്കിലും മനസ്സുകൊണ്ട് നാം എത്രയോ അടുത്താണ്. ഉള്ളില്‍ മുളപൊട്ടുന്ന അശുഭ ചിന്തകളെ ഇപ്പോള്‍ തന്നെ പറിച്ചുകളയൂ. സ്ഥായിയായി ഒന്നുമില്ലല്ലോ. ഈ നിമിഷവും കടന്നു പോകും. ഒരുമിച്ച് ആഹ്ലാദിച്ചിരുന്ന നിമിഷങ്ങള്‍ പോലെ നാമൊരുമിച്ച് ദു:ഖിക്കുന്ന ഈ സങ്കടകാലവും കടന്നു പോകും. നമ്മളൊരുമിച്ച് കൈകോര്‍ത്ത് വിജയഗീതം പാടും എന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു.

പ്രവാസികളോടുള്ള മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ

നമുക്ക് കാണാന്‍ പോലുമാകാത്ത ശത്രുവിനെതിരെ പോരാടാന്‍ കൈകഴുകിയും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും പോരാടുകയാണ് നാം. പ്രവാസി മലയാളികളോടായി പറയട്ടെ. നിങ്ങളുടെ അവിടുത്തെ ഭരണാധികാരികള്‍ സുരക്ഷയ്ക്ക് വേണ്ടി ഒട്ടേറെ നടപടികള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം പാലിക്കണം. നാട്ടിലുള്ള കുടുംബങ്ങളെ ഓര്‍ത്ത്, ജോലിയിലെ പ്രശ്‌നങ്ങളെ ഓര്‍ത്ത്, സുരക്ഷിതത്വത്തെ ഓര്‍ത്ത് തനിച്ച് ദു;ഖിക്കുകയാവും നിങ്ങള്‍. എന്നാല്‍ കൂടെ ആരുമില്ല എന്ന തോന്നല്‍ മനസ്സില്‍ നിന്നെടുത്തു മാറ്റൂ. ഞങ്ങളെല്ലാവരുമുണ്ട്. ശാരീരിക അകലം പാലിക്കുന്നുവെങ്കിലും മനസ്സുകൊണ്ട് നാം എത്രയോ അടുത്താണ്. ഉള്ളില്‍ മുളപൊട്ടുന്ന അശുഭ ചിന്തകളെ ഇപ്പോള്‍ തന്നെ പറിച്ചുകളയൂ. സ്ഥായിയായി ഒന്നുമില്ലല്ലോ. ഈ നിമിഷവും കടന്നു പോകും. ഒരുമിച്ച് ആഹ്ലാദിച്ചിരുന്ന നിമിഷങ്ങള്‍ പോലെ നാമൊരുമിച്ച് ദു:ഖിക്കുന്ന ഈ സങ്കടകാലവും കടന്നു പോകും. നമ്മളൊരുമിച്ച് കൈകോര്‍ത്ത് വിജയഗീതം പാടും- എന്ന് നിങ്ങളുടെ മോഹന്‍ലാല്‍.

Related Articles

Leave a Reply

Back to top button