India

കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: ശതകോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിജയ് മല്യ, മെഹുല്‍ ചോക്സി, നീരവ് മോദി എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പൊതുമേഖലാ ബാങ്കുകളെ കബിളിപ്പിച്ച് 22,585,83 കോടി രൂപയാണ് വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവര്‍ തട്ടിയത്. വിദേശത്തേക്ക് കടന്ന് കളഞ്ഞ ഇവര്‍ തിരികെ രാജ്യത്തെത്തി വിചാരണ നേരിടണം. റിയല്‍ എസ്റ്റേറ്റ്, മറ്റ് വസ്തുവകകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടെത്തിയത്. ഏറ്റെടുത്ത പതിനെണ്ണായിരം കോടിയില്‍ 969 കോടി രൂപ വിദേശത്ത് നിന്നുമാണ് കണ്ടുകെട്ടിയത്.

Related Articles

Leave a Reply

Back to top button