Thiruvambady

തിരുവമ്പാടി – തൊണ്ടിമ്മൽ – അഗസ്ത്യൻമൂഴി റോഡിൽ നാളെ ഗതാഗത നിയന്ത്രണം

തിരുവമ്പാടി: കൈതപ്പൊയിൽ – അഗസ്ത്യൻമൂഴി റോഡിൽ ഒന്നാം ഘട്ട ടാറിംഗ് നടക്കുന്നതിനാൽ അഗസ്ത്യൻമുഴി മുതൽ താഴെ തിരുവമ്പാടി വരെ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

അഗസ്ത്യൻമുഴി മുതൽ താഴെ തിരുവമ്പാടി വരെയാണ് നാളെ ടാറിംഗ് പ്രവൃത്തി നടക്കുന്നത്.

ഇതു വഴി യാത്ര ചെയ്യേണ്ടവർ ഓമശ്ശേരി വഴിയോ കൂടരഞ്ഞി വഴിയോ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Related Articles

Leave a Reply

Back to top button