Puthuppady
യുവജന സംഘടനകള്‍ ഞായറാഴ്ച്ച അടിവാരം പെട്രോള്‍ പമ്പ് ഉപരോധിക്കും

പുതുപ്പാടി: അടിവാരം ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പില്‍ നിയമാനുസൃതമായി പ്രവര്‍ത്തിച്ചിരുന്ന യുവ സംരഭകരുടെ കാര്‍ വാഷ് അടിച്ചു തകര്‍ത്ത ഉടമയുടെ ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ചും സംരംഭകര്‍ക്ക് നഷ്ട്ട പരിഹാരം ആവശ്യപ്പെട്ടും പുതുപ്പാടിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ഞായറാഴ്ച്ച അടിവാരം പെട്രോള്‍ പമ്പ് ഉപരോധിക്കും.
വെസ്റ്റ് കൈതപ്പൊയിലില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ ചെയര്മാന് ഷംസീര്‍ പോത്താറ്റില്‍, കണ്‍വീനര്‍ പി കെ ഹേമന്ത്, സഹീര്‍ എരഞ്ഞോണ, വി കെ താജു, കമറു കാക്കവയല്‍, പി കെ മുഹമ്മദലി, നംഷീദ്, ജാസില്‍ പെരുമ്പള്ളി, രതീഷ് പൊട്ടിക്കൈ, ഷൈജല്‍ എന്നിവര്‍ സംസാരിച്ചു.






