Thiruvambady

താഴെ തിരുവമ്പാടി – കുമാരനെല്ലൂർ – മണ്ടാംകടവ് റോഡ് നിർമ്മാണം; കരാറുകാരനെ ഒഴിവാക്കി

തിരുവമ്പാടി: 2020-21 സംസ്ഥാന ബജറ്റിൽ 3 കോടി രൂപ അനുവദിച്ച് പ്രവൃത്തി ആരംഭിച്ച താഴെ തിരുവമ്പാടി -മണ്ടാംകടവ് റോഡ് വരെ സമയപരിധി കഴിഞ്ഞിട്ടും പ്രവൃത്തി എങ്ങും എത്താത്തതിനാൽ കരാറുകാരനെ പ്രവൃത്തിയിൽ നിന്നും ഒഴിവാക്കിയതായി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അറിയിച്ചു.

എൻ.കെ സിബി എന്ന പി.ഡബ്ല്യു.ഡി കരാറുകാരനെയാണ് കരാറിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് നീക്കം ചെയ്തത്. അവശേഷിക്കുന്ന പ്രവൃത്തി റീടെൻഡർ ക്ഷണിച്ച് നടപ്പിലാക്കുന്നതിന് നടപടികൾ ആരംഭിച്ചതായും, ഈ റോഡിന്റെ രണ്ടാം റീച്ച് പ്രവൃത്തി അന്തിമ ഘട്ടത്തിലാണെന്നും എം.എൽ.എ പറഞ്ഞു.

Related Articles

Leave a Reply

Back to top button