Mukkam
പൊടിശല്യം മൂലം പൊറുതിമുട്ടി കുമരനെല്ലൂരിലെ വ്യാപാരികളും നാട്ടുകാരും

മുക്കം: ജല അതോററ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മണ്ടാംകടവ് പാലം മുതൽ കുമാരനെല്ലൂർ എസ്റ്റേറ്റ് ഗേറ്റ് വരെ റോഡിന്റെ ഇരുവശവും കുഴിയെടുത്ത് പൈപ്പ് ഇട്ടതുമൂലം ഉണ്ടായ പൊടിശല്യം മൂലം പൊറുതി മുട്ടിയിരിക്കുകയാണ് കുമാരനെല്ലൂരിലെ വ്യാപാരികളും നാട്ടുകാരും യാത്രക്കാരും.
പ്രവർത്തി ആരംഭിച്ച് രണ്ട് വർഷമായിട്ടും പൂർത്തിയാകാത്ത താഴെ തിരുവമ്പാടി മണ്ടാംകടവ് റോഡിൽ കാൽനട പോലും അസാധ്യമായ അവസ്ഥയാണുള്ളത്. റോഡ് പ്രവർത്തി എത്രയും വേഗം പൂർത്തീകരിച്ച് സുഖകരമായ യാത്രാ സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.







