Kerala
ഏതു സ്ഥലത്തും യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യും; പുതിയ അണ്-ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസ് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഏതു സ്ഥലത്തും യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതിനായി അണ്-ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസ് ആരംഭിച്ചതായി കെഎസ്ആര്‍ടിസി. ഓര്‍ഡിനറി ബസുകള്‍ സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുന്ന പ്രവണത ഇതോടെ അവസാനിപ്പിക്കും. എന്നാല്‍ സിറ്റി ഓര്‍ഡിനറി സര്‍വീസുകള്‍ കുറവുള്ള വടക്കന്‍ ജില്ലകളില്‍ ഈ സൗകര്യം ഉണ്ടാകില്ല.
കെഎസ്ആര്‍ടിസി ബസ് ഷെഡ്യൂള്‍ പുനഃക്രമികരിച്ചു. ഇനി മുതല്‍ ലാഭകരമല്ലാത്ത ഗ്രാമീണ സര്‍വീസുകള്‍ നഗരാതിര്‍ത്തി സ്റ്റേ ആക്കിമാറ്റി. സ്റ്റേ സര്‍വീസ് ജീവനക്കാര്‍ക്ക് ഓരോ കിലോമീറ്ററിനും രണ്ടു രൂപ നിരക്കില്‍ അലവന്‍സ് അനുവദിച്ചു.







