Mukkam
മുക്കം ഫെസ്റ്റ് സമാപന വേദിയെ സംഗീതസാന്ദ്രമാക്കാൻ ആൽമരം മ്യൂസിക് ബാൻഡ്

മുക്കം: ഫെബ്രുവരി 5ന് സമാപനം കുറിക്കുന്ന മുക്കം ഫെസ്റ്റ് സമാപന വേദിയെ സംഗീതസാന്ദ്രമാക്കാൻ കൊട്ടും പാട്ടുമായി ആൽമരം മ്യൂസിക് ബാൻഡ് ഫെസ്റ്റ് സാംസ്‌കാരിക വേദിയിലെത്തും. ആലാപനത്തിലെ വ്യത്യസ്തതയുമായി സോഷ്യൽ മീഡിയയുടെ തരംഗമായി മാറി പിന്നീട് കേരളത്തിനകത്തും പുറത്തും ഒരുപാട് സംഗീത ആസ്വാദകരെ നേടിയെടുത്ത ഒരു കൂട്ടം ഗായകരാണ് ആൽമരം മ്യൂസിക് ബാൻഡിന്റെ സാരഥികൾ. ഇരുവഴഞ്ഞി പുഴയുടെ ഓരത്തെ ഫെസ്റ്റ് ഗ്രൗണ്ടിൽ ടീം ആൽമരം സംഗീതംകൊണ്ട് മായാജാലം ഒരുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മുക്കം ഫെസ്റ്റ് സമാപന ദിവസത്തെ മുഴുവൻ പരിപാടികളും തിരുവമ്പാടി ന്യൂസ് തത്സമയം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതാണ്. തത്സമയ സംപ്രേക്ഷണം കാണുന്നതിനായി ഞങ്ങളുടെ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.







