Mukkam

എം ജോൺ മാത്യു അനുസ്മരണം നടത്തി

മുക്കം: അഗസ്ത്യൻമുഴി താഴെക്കോട് എ.യു.പി സ്കൂൾ പ്രധാനാധ്യാപകനും പൊതുപ്രവർത്തകനുമായിരുന്ന എം ജോൺ മാത്യുവിന്റെ നിര്യാണത്തിൽ പൗരാവലി അനുശോചിച്ചു. താഴെക്കോട് സ്കൂളിൽ നടന്ന യോഗത്തിൽ നഗരസഭാ കൗൺസിലർ പി ജോഷില അധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രധാനാധ്യാപിക മീവാർ കൊറ്റങ്ങൽ അനുശോചനപ്രമേയം അവതരിപ്പിച്ചു.

ചടങ്ങിൽ കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് കെ.വി ജോസഫ്, കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.പി മുരളീധരൻ, മുല്ലോളി മുഹമ്മദ്, എം.ടി തോമസ്, കെ.പി ജാബിർ, ജോസ് മുണ്ടത്താനം, യു.പി അബ്ദുൾ റസാഖ്, വിജയൻ കപ്പടച്ചാലിൽ, എസ് സുരേഷ് ബാബു, സന്തോഷ് മൂത്തേടം, പി.സി ഷാഹുൽ, യു.പി അബ്ദുൾസലാം, ഇ.കെ സലീം, കെ.ആർ അൽഫി, വി അജീഷ്, അശോകൻ മാമ്പറ്റ, റൈനീഷ് നീലാംബരി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button