Kozhikode
പുതുപ്പാടി സെന്റ് പോൾസ് ആശ്രമം സുപ്പീരിയർ കെ ഐ ഫിലിപ്പ് റമ്പാൻ അന്തരിച്ചു

പുതുപ്പാടി: വിദ്യാഭ്യാസ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ കഴിഞ്ഞ 60 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു വരുന്ന പുതുപ്പാടി സെന്റ് പോള്‍സ് ആശ്രമം സുപ്പീരിയർ കെ ഐ ഫിലിപ്പ് റമ്പാന്‍ (87) അന്തരിച്ചു.
അർബുധ ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്കാരം പുതുപ്പാടി സെന്റ് പോൾസ് ആശ്രമത്തിൽ പിന്നീട് നടക്കും.
മലങ്കര ഓർത്തഡോക്സ് സൂറിയാനി സഭയുടെ കീഴിൽ അനാഥ കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനമായ സെന്റ് പോള്‍സ് ബാലഭവന്റേയും സെന്റ് ജോര്‍ജ് ഡയാലസിസ് കേന്ദ്രത്തിന്റേയും നേതൃസ്ഥാനം വഹിക്കുന്നത് ഫിലിപ്പ് റമ്പാച്ചനാണ്






